മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.Supplyco’s new products under the Sabari brand are launched in the market
പുറത്തിറക്കിയ പ്രധാന ഉൽപ്പന്നങ്ങൾ
പാലക്കാടൻ മട്ട അരി (വടി/ഉണ്ട): പാലക്കാടൻ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച്, ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമാക്കും.
പുട്ടുപൊടി, അപ്പംപൊടി: തെലങ്കാനയിലെ നൽഗൊണ്ടയിൽ നിന്നുള്ള പച്ചരി ഉപയോഗിച്ച് നിർമിച്ചത്. ഗുണമേന്മ ഉറപ്പാക്കി വിപണിയിലെ സാധാരണവിലയുടെ പകുതിയിൽ വിൽക്കപ്പെടും.
പഞ്ചസാര:മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് സംഭരിച്ച ശുദ്ധ പഞ്ചസാര.
ഉപ്പ്: തൂത്തുക്കുടിയിലെ ഉപ്പളങ്ങളിൽ നിന്ന് ശാസ്ത്രീയമായി അയോഡിൻ ചേർത്ത് തയ്യാറാക്കുന്ന പൊടിയുപ്പും കല്ലുപ്പും.
പായസം മിക്സ്: സേമിയയും പാലടയും അടങ്ങിയ പ്രത്യേക മിക്സ്, മികച്ച ഗുണനിലവാരത്തോടും മിതമായ വിലയോടും കൂടി.
ചലച്ചിത്രതാരം റിമ കല്ലിങ്കൽ ആദ്യ വിൽപ്പന ഏറ്റുവാങ്ങി. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം ആദ്യ വിൽപ്പന നിർവഹിച്ചു. സപ്ലൈകോ മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ്, ജനറൽ മാനേജർ വി.എം. ജയകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പുതിയ ഉൽപ്പന്നങ്ങൾ സപ്ലൈകോയുടെ എല്ലാ ചില്ലറവിൽപ്പനശാലകളിലും നാളെ മുതൽ ലഭ്യമാകും. നിലവിലെ വിലക്കയറ്റം നിയന്ത്രിക്കാനും സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
