തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ സഹതടവുകാരുടെ തമ്മിലടിയിൽ സംഘർഷം. ഇതിൽ, ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബിഹാർ സ്വദേശി അസ്ഫാക് ആലത്തിന് പരിക്കേറ്റു. രഹിലാൽ എന്ന തടവുകാരനുമായുണ്ടായ തർക്കമാണ് അടിപിടിയായി മാറിയത്. അസ്ഫാക്ക് ആലത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.Asfaq Alam injured in beating by fellow inmates in Viyyur jail
സംഭവത്തെ തുടർന്ന് ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ തലയിൽ സ്റ്റിച്ച് ഇടേണ്ടിവന്നു. മുൻപും അഞ്ച് തവണ ഇയാൾ ജയിലിൽ സംഘർഷം ഉണ്ടാക്കിയിരുന്നു.
ആലുവയിൽ അതിഥി തൊഴിലാളിയുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ പ്രതിയും വധശിക്ഷ അനുഭവിക്കുന്നതും. തുടർച്ചയായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ അസ്ഫാക് ആലത്തെ ജയിൽ മാറ്റാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്ന് വിയ്യൂർ ജയിലധികൃതർ അറിയിച്ചു.
