കോഴിക്കോട്: പ്ലസ് വൺ വിദ്യാർത്ഥിനിയെ ലഹരിമരുന്ന് മാഫിയയുമായി ബന്ധമുള്ള ആൺസുഹൃത്ത് ഭീഷണിപ്പെടുത്തുന്നതായി പരാതി ഉയർന്നു. സംഭവം കോഴിക്കോട് നരിക്കുനിയിലാണ് നടന്നത്. പെൺകുട്ടിയുടെ സ്വർണമാല കൈക്കലാക്കി വിറ്റെന്നും, പതിവായി പണം ആവശ്യപ്പെടുന്നുവെന്നുമാണ് പരാതി.Plus One student files complaint of threats from boyfriend
പ്രായപൂർത്തിയാകാത്തയാളോട് അന്യായമായി പെരുമാറിയെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്. കൂടാതെ, പെൺകുട്ടിയുടെ ചില ചിത്രങ്ങൾ കൈവശമുണ്ടെന്നും, അവ പുറത്തുവിടാമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നും ആരോപണം.
പോലീസിൽ പരാതി നൽകിയിട്ടും നടപടി വൈകുന്നതായി ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമല്ല, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഒട്ടേറെ പെൺകുട്ടികൾ ഇത്തരക്കാരുടെ കെണിയിൽ വീണിട്ടുണ്ടെന്നുമാണ് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് പെൺകുട്ടി നൽകിയ മൊഴി.
