ജയ്പൂര്‍: ആല്‍വാറിലെ തിജാര ജില്ലയിലെ ആദര്‍ശ് കോളനിയില്‍ യുവാവിന്റെ അഴുകിയ മൃതദേഹം വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയായ ഹന്‍സ്രാജിന്റെ മൃതദേഹമാണ് പൊലീസിന് കണ്ടെത്താനായത്.Body of young man found inside barrel in Jaipur
ഒരു ഇഷ്ടികക്കളത്തില്‍ ജോലിക്കാരനായിരുന്ന ഹന്സ്രാജ് ഒന്നരമാസം മുമ്പാണ് കുടുംബസമേതം ഇവിടെ താമസിക്കാന്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് മക്കളും കാണാതായിരിക്കുകയാണ്. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീടിന്റെ ഒന്നാം നിലയിലെ ചില കാര്യങ്ങള്‍ക്കായി എത്തിയ വീട്ടുടമ കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീപ്പ അടച്ചതിനു മുകളില്‍ വലിയ കല്ല് വെച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ദുര്‍ഗന്ധം പുറത്തേക്ക് പോകുന്നത് തടയാനായിരിക്കാം ഇത് ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നു.
