തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിച്ചു. മഞ്ഞ റേഷൻ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിറ്റുകൾ ലഭ്യമാകും. ഓരോ കിറ്റിലും 14 ഇനം ഭക്ഷ്യസാധനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.Onak kits to be distributed in the state today
പഞ്ചസാര, ഉപ്പ്, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയർ പരിപ്പ്, വൻപയർ, ശബരി തേയില, പായസം മിക്സ്, മല്ലിപ്പൊടി, മഞ്ഞൾ പൊടി, സാമ്പാർ പൊടി, മുളക് പൊടി, നെയ്യ്, കശുവണ്ടി എന്നിവയാണ് കിറ്റിലുള്ള സാധനങ്ങൾ.
മഞ്ഞ കാർഡുള്ള 5,92,657 പേർക്ക് കിറ്റുകൾ വിതരണം ചെയ്യും. കൂടാതെ 5,87,691 എ.എ.വൈ കാർഡുകൾ ഉൾപ്പെടെ ആകെ 6,07,691 കിറ്റുകളാണ് ഭക്ഷ്യവകുപ്പ് വിതരണം ചെയ്യുന്നത്.
ഓണത്തിന് അനുബന്ധമായി റേഷൻ കടകളിലൂടെ അധികമായി അരിയും ലഭ്യമാകും. 32 ലക്ഷം വെള്ള കാർഡ് ഉടമകൾക്ക് 15 കിലോ അരി 10.90 രൂപ നിരക്കിലും നീല കാർഡുകാർക്ക് 10 കിലോ അരി കൂടി അനുവദിച്ചിട്ടുണ്ട്.
