കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂരിൽ നിന്ന് തവനൂർ ജയിലിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടോടെയായിരുന്നു ജയിൽ മാറ്റം.Kodi Suni transferred to Tavanur jail
കഴിഞ്ഞ ജൂൺ 17-ന്, കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തലശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കൊടി സുനി മദ്യപിച്ചതാണ് വലിയ വിവാദമായി മാറിയത്. മാഹി ഇരട്ടകൊലപാതക കേസിലെ വിചാരണക്കാണ് അന്നത്തെ യാത്ര. വഴിമധ്യേ പൊലീസ് ഉദ്യോഗസ്ഥർ ബാറിൽ നിന്ന് മദ്യം വാങ്ങി നൽകുകയും, പരോളിൽ ഉണ്ടായിരുന്ന സഹപ്രതി ഷാഫിക്കിനൊപ്പം സുനി മദ്യപിക്കുകയും ചെയ്തതായി കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആരോപണം ശരിയാണെന്ന് തെളിഞ്ഞു. തുടർന്ന് സുനിയ്ക്കൊപ്പം പോയ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഇതിന് പിന്നാലെ, മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയ മീനങ്ങാടി എസ്.ഐയുടെ റിപ്പോർട്ടിനെ തുടർന്ന് കൊടി സുനിയുടെ പരോൾ റദ്ദാക്കുകയും ചെയ്തു.
