
തൃശൂർ: മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് മണിക്കൂറുകളായി തുടരുന്നു. ഇന്നലെ രാത്രി 11 മണിയോടെ തുടങ്ങിയ ബ്ലോക്ക് ഇന്നും നീണ്ടുനിൽക്കുകയാണ്.Heavy traffic jam on Mannuthi-Edappally highway
മുരിങ്ങൂർ ഭാഗത്ത് കിലോമീറ്ററുകളോളം നീളത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ചാലക്കുടി നഗരവും പൂർണ്ണമായും ഗതാഗതക്കുരുക്കിലകപ്പെട്ടു. പ്രദേശത്ത് ഇന്നലെ രാത്രി വെള്ളം നിറഞ്ഞ കുഴിയിലിട്ട് തടിലോറി മറിഞ്ഞതാണ് അപകടത്തിന് കാരണം. കുഴി ശ്രദ്ധയിൽപ്പെട്ടില്ലാത്തതിനാലായിരുന്നു ലോറി കുഴിയിലിടിച്ചത്. ഡ്രൈവറും ക്ലീനറും നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഇന്നലെയും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.
ഹെവി വാഹനങ്ങളല്ലാത്തവർക്ക് എറണാകുളത്തേക്ക് തിരിഞ്ഞ് പോകാവുന്ന വഴികൾ:
- കൊടകര – അഷ്ടമിച്ചിറ – മാള വഴി
- പോട്ട് – കൊമ്പടിഞ്ഞാമാക്കാൽ – അഷ്ടമിച്ചിറ – മാള വഴി
- ചാലക്കുടി – അഷ്ടമിച്ചിറ – അന്നമനട വഴി
- ചാലക്കുടി – വെട്ടുകടവ് – മേലൂർ വഴി
- മുരിങ്ങൂർ – കാടുകുറ്റി വഴി
- മുരിങ്ങൂർ മേൽപാലം ഒഴിവാക്കി സർവീസ് റോഡ് വഴി അടിപ്പാത കയറി – കാടുകുറ്റി വഴി