
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിലെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാൻ സാധിക്കില്ലെന്ന് വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി. റിപ്പോർട്ട് പുറത്തുവിടുന്നത് അജിത് കുമാറിന്റെ സ്വകാര്യതയെ ബാധിക്കുമെന്നതാണ് പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറിയുടെ നിലപാട്.ADGP Ajith Kumar will not release the case report
റിപ്പോർട്ടിലെ വിവരങ്ങൾ പൊതുതാൽപര്യമില്ലാത്തവയാണെന്നും മറുപടിയിൽ പറയുന്നു. തനിക്കെതിരായ ആരോപണങ്ങളും വ്യാജരേഖ സൃഷ്ടിച്ച സംഭവവും പൊലീസിനുള്ളിലെ ചിലരുടെ നീക്കമാണെന്നും അജിത് കുമാർ വിജിലൻസിനോട് മൊഴി നൽകിയിരുന്നു. ഇതേ കേസിൽ വിജിലൻസിന്റെ നിലപാട് കോടതി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. കുറ്റകൃത്യം നടന്നിട്ടില്ലെന്നു തീർച്ചപ്പെടുത്താനാകില്ലെന്നും, എം.ആർ. അജിത് കുമാർ തെറ്റ് ചെയ്തിട്ടില്ലെന്ന ഉറപ്പും നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.