കോഴിക്കോട്: വടകരയിൽ സ്ത്രീ ഷോക്കേറ്റ് മരിച്ചു. തോടന്നൂർ സ്വദേശിനി ഉഷയാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വീടിന്റെ മുറ്റം വൃത്തിയാക്കുന്നതിനിടെ പൊട്ടി വീണ വൈദ്യുത കമ്പിയിൽ തട്ടിയതാണ് അപകടത്തിന് കാരണമായത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Woman dies of shock in Vadakara
