
ഓണാഘോഷത്തിന് മുന്നോടിയായി സിവിൽ സപ്ലൈസ് വകുപ്പ്, സപ്ലൈകോ എന്നിവ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, ഓണം ഫെയറുകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് വിവിധ ഓഫറുകൾ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.Supplyco Onam Fair from August 25th
സംസ്ഥാനത്തെ സപ്ലൈകോ ഓണം ഫെയറുകൾ ഈ മാസം 25 മുതൽ ആരംഭിക്കും. വിലക്കയറ്റം തടയുന്നതിനായി സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചിട്ടുണ്ടെന്നും, അരി, വെളിച്ചെണ്ണ തുടങ്ങിയ നിർബന്ധിത വസ്തുക്കളുടെ വില നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ചില ഉൽപ്പന്നങ്ങളുടെ വില കൂടുതൽ കുറയാനിടയുണ്ടെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ 25-നാണ് സപ്ലൈകോയുടെ സംസ്ഥാനത്തെ ഓണം ഫെയറുകൾ ഉദ്ഘാടനം ചെയ്യുക. കുറഞ്ഞ നിരക്കിൽ ആവശ്യസാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.