കൊല്ലം തട്ടാമല ദേശീയപാതയിൽ പാഴ്സൽ ലോറി ഗ്യാസ് സിലിണ്ടർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ പാഴ്സൽ ലോറി ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.Parcel lorry accident in Kollam: Driver dies
എറണാകുളം കണ്ണമാലി കുമ്പളങ്ങി സ്വദേശിയായ മാക്സൺ ജോസഫ് ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ ലോറിയുടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ തട്ടാമല സ്കൂളിനടുത്താണ് അപകടം നടന്നത്.
പാഴ്സൽ ലോറി നിയന്ത്രണം വിട്ട് എതിർദിശയിൽ എത്തിയ സിലിണ്ടർ ലോറിയിലിടിച്ചുകയറുകയായിരുന്നു. ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് സംഘം എത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കഴക്കൂട്ടത്തെ പ്ലാൻറ്റിൽ നിന്നും ആലപ്പുഴയിലേക്ക് ഗ്യാസ് സിലിണ്ടർ കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
