
മുംബൈ: ഒളിമ്പിക് മെഡല്‍ ജേതാവും പ്രശസ്ത സ്പോര്‍ട്സ് മെഡിസിന് വിദഗ്ധനും ആയിരുന്ന ഡോ. വേസ് പെയ്സ് അന്തരിച്ചു. ടെന്നിസ് താരം ലിയാന്‍ഡര്‍ പെയ്സിന്റെ പിതാവായ വേസ്, 1972ലെ മ്യൂണിക് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മധ്യനിര താരമായിരുന്നു. 80-ാം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.Olympic hockey player Dr. Ways Pace passes away
1945-ൽ ഗോവയിൽ ജനിച്ച ഡോ. പെയ്സ്, 1971ലെ ഹോക്കി ലോകകപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ഹോക്കിയില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം സ്പോര്‍ട്സ് മെഡിസിന് രംഗത്തേക്ക് മാറി, അന്താരാഷ്ട്ര മത്സരങ്ങളില്‍ വിവിധ ഇന്ത്യന്‍ ടീമുകള്‍ക്ക് ഡോക്ടറായി സേവനം അനുഷ്ഠിച്ചു. ബിസിസിഐയുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ദീർഘകാലം പാർക്കിൻസൺസ് രോഗത്തെ നേരിട്ടിരുന്ന ഡോ. വേസ് പെയ്സിന്, മുന്‍ ഇന്ത്യന്‍ വനിതാ ബാസ്കറ്റ്ബോള്‍ ക്യാപ്റ്റന്‍ ജെന്നിഫര്‍ പെയ്സ് ഭാര്യയാണ്. ലിയാന്‍ഡര്‍ പെയ്സിനൊപ്പം രണ്ട് പെൺമക്കളുമുണ്ട്.