
തിരുവനന്തപുരം: സർക്കാർ അഭിഭാഷകർക്ക് ശമ്പളവർധന. മുൻകാല പ്രാബല്യത്തോടെ ശമ്പളത്തിൽ വർധനവ് നടപ്പിലാക്കി. ജില്ലാ ഗവൺമെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവൺമെന്റ് പ്ലീഡർ & അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് എന്നീ പദവികളിലാണ് വർധനവ് ബാധകമായത്. ഇതോടെ യഥാക്രമം 87,500 രൂപയായിരുന്ന പ്രതിമാസ വേതനം 1,10,000 രൂപയായും, 75,000 രൂപ 95,000 രൂപയായും, 20,000 രൂപ 25,000 രൂപയായും ഉയർന്നു. 2022 ജനുവരി 1 മുതൽ മൂന്ന് വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് തീരുമാനം.Salary hike for government lawyers with retrospective effect