
തിരുവനന്തപുരം: വർക്കലയിൽ രണ്ട് സ്ഥാപനങ്ങളിൽ മോഷണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. വർക്കല ഗവൺമെന്റ് ഹോമിയോ ആശുപത്രിയിലും കൃഷിഭവനിലുമാണ് മോഷണം നടന്നത്. കൃഷിഭവനിൽ നിന്ന് ലാപ്ടോപ്പും പണവും കാണാതായിരിക്കുകയാണ്. കൂടാതെ, പ്രധാന രേഖകളും രജിസ്റ്റർ ബുക്കുകളും നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.Theft at homeopathy hospital and Krishi Bhavan in Varkala
ഇന്ന് രാവിലെ 9 മണിയോടെ ഹോമിയോ ആശുപത്രിയിലെത്തിയ ജീവനക്കാരിയാണ്, ആശുപത്രിയുടെ വാതിലുകൾ തകർത്ത നിലയിൽ കണ്ടത്. ആശുപത്രി പരിസരത്ത് നിന്ന് ഒരു കത്തി, പെപ്സിയുടെ ഒഴിഞ്ഞ കുപ്പികൾ, ജ്യൂസ് കുപ്പി എന്നിവയും പൊലീസ് കണ്ടെത്തി. ഹോമിയോ ആശുപത്രിയുടെയും കൃഷിഭവന്റെയും വാതിലുകൾ തകർത്ത നിലയിലായിരുന്നു.