
തൃശൂര്‍: വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും. തൃശൂരിലെ വ്യാജവോട്ട് ആരോപണത്തെക്കുറിച്ച് പ്രതികരിക്കാതെയാണ് രാവിലെ ട്രെയിനില്‍ എത്തിയ സുരേഷ് ഗോപി, ഇന്നലെ മാര്‍ച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നത്.BJP-CPM clash in Thrissur; Suresh Gopi to participate in the march
സുരേഷ് ഗോപിയുടെ ഓഫീസിലേക്കുള്ള വഴിയിലെ ബോര്‍ഡില്‍ സിപിഎം മാര്‍ച്ചിനിടെ കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ബിജെപി തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി തൃശൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ സുരേഷ് ഗോപിയും പങ്കെടുക്കും.
ഇന്നലെ രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം ഉണ്ടായി. ഇരു പാര്‍ട്ടി പ്രവര്‍ത്തകരും പരസ്പരം കല്ലെറിഞ്ഞു. ബിജെപി സിറ്റി അധ്യക്ഷന്‍ ജസ്റ്റിന് ജേക്കബിനും ചില സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.