
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നീളുന്നതിനെക്കുറിച്ച് ഹൈക്കോടതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് റിപ്പോർട്ട് തേടി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർക്ക് കോടതിയുടെ നിർദേശപ്രകാരം റിപ്പോർട്ട് സമർപ്പിക്കണം. വിചാരണ അനാവശ്യമായി വൈകുന്നുവെന്നാരോപിച്ച് നേരത്തെ ഹൈക്കോടതിയിൽ ലഭിച്ച പരാതിയെ അടിസ്ഥാനപ്പെടുത്തിയാണിത്.Actress attack case: High Court report sought on delay in trial
2017 ഫെബ്രുവരിയിൽ അങ്കമാലിയിൽ യാത്ര ചെയ്യുന്ന കാറിൽ നടി ആക്രമിക്കപ്പെടുകയായിരുന്നു. സിനിമാ ലൊക്കേഷനിൽ നിന്ന് മടങ്ങുകയായിരുന്ന നടിയെ, പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം പിന്തുടർന്ന് ആക്രമിച്ചെന്നാണ് കേസ്. പിന്നീട്, നടൻ ദിലീപ് നൽകിയ ക്വട്ടേഷനാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിനെ തുടർന്ന് 2017 ജൂലൈ 10ന് ദിലീപ് അറസ്റ്റിലാകുകയും 86 ദിവസം ജയിൽവാസം അനുഭവിച്ചതിന് ശേഷം ജാമ്യം ലഭിക്കുകയും ചെയ്തു.
2017 നവംബറിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ 2020 ജനുവരി 30ന് ആരംഭിച്ചു. കേസിൽ 1,600 രേഖകളും 260 സാക്ഷികളും ഉണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ വിസ്താരം മാത്രം പൂർത്തിയാക്കാൻ ഒരു മാസം എടുത്തു. ദീർഘകാല വിസ്താരത്തിനുശേഷം കേസ് ഇപ്പോൾ അവസാനഘട്ടത്തിലാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് പൾസർ സുനി ജാമ്യത്തിൽ പുറത്തിറങ്ങിയത്.