
മൂവാറ്റുപുഴ: നഗരത്തിലെ കച്ചേരി താഴത്ത് റോഡിലെ വലിയ കുഴിയിൽ സ്കൂൾ ബസിന്റെ മുൻചക്രം മുഴുവൻ താഴ്ന്ന് അപകടം. വിദ്യാർത്ഥികളുമായി എത്തിയ വിമലഗിരി സ്കൂളിന്റെ ബസാണ് കുഴിയിൽ കുടുങ്ങിയത്.School bus stuck in a ditch in Muvattupuzha
സംഭവം നടന്നത് മൂവാറ്റുപുഴയിലെ നഗര വികസന പ്രവർത്തനങ്ങൾ നടക്കുന്ന സമയത്താണ്. റോഡിൽ പെട്ടെന്ന് രൂപപ്പെട്ട കുഴിയിലാണ് ബസ് വീണത്. നാട്ടുകാരും പോലീസും അടിയന്തരമായി ഇടപെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.
വാഹനത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളെ സുരക്ഷിതമായി മറ്റൊരു വാഹനത്തിൽ സ്കൂളിൽ എത്തിച്ചു.