കൊച്ചി: സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായ പോസ്റ്റുകൾ പങ്കുവച്ചെന്ന പരാതിയിൽ നടൻ വിനായകനെ കൊച്ചി സൈബർ പോലീസ് ചോദ്യം ചെയ്തു. കോൺഗ്രസ് നേതാക്കളെ അധിക്ഷേപിച്ചതിനും പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പ്രൊഫൈൽ ചിത്രം പങ്കുവച്ചതിനുമാണ് ചോദ്യം ചെയ്യൽ നടന്നത്. സ്റ്റേഷനിൽ ഹാജരാക്കി ചോദ്യം ചെയ്ത ശേഷം വിനായകനെ വിട്ടയച്ചു.Actor Vinayakan questioned and released over abusive post on social media
ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖരെ ലക്ഷ്യമാക്കി വിനായകൻ നടത്തിയ അധിക്ഷേപകരമായ കുറിപ്പ് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. അതേസമയം, തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അടൂർ ഗോപാലകൃഷ്ണനെയും യേശുദാസിനെയും കുറിച്ച് വിനായകൻ അശ്ലീല പരാമർശങ്ങൾ നടത്തിയതായി ആരോപണമുണ്ട്. യേശുദാസിന്റെ ചിത്രം ഉൾപ്പെടുത്തിയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വിനായകനെതിരെ ശക്തമായ പ്രതികരണങ്ങളാണ് ഉയർന്നത്.
