നമ്മുടെ അടുക്കളയിൽ പതിവായി കാണുന്ന ഒരു പച്ചക്കറിയാണ് തക്കാളി. മലയാളികൾക്ക് തക്കാളിയില്ലാത്ത വിഭവങ്ങൾ വിരളമാണ്. വിറ്റാമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകളും നിറഞ്ഞ തക്കാളി ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. ദിവസവും തക്കാളി ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന പ്രധാന ഗുണങ്ങൾ നോക്കാം.Benefits of eating tomatoes daily
- ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
തക്കാളിയിലെ വിറ്റാമിൻ A, വിറ്റാമിൻ B, പൊട്ടാസ്യം തുടങ്ങിയ ഘടകങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ ഇത് ഗുണകരമാണ്. - ദഹനശേഷി വർധിപ്പിക്കുന്നു
ഫൈബർ സമൃദ്ധമായ തക്കാളി ദഹനത്തെ മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. കരൾ സംരക്ഷിക്കുന്നതിനും കുടൽ ആരോഗ്യം നിലനിർത്തുന്നതിനും ഇത് സഹായിക്കുന്നു. - ചർമ്മത്തിനും തലമുടിക്കും ഗുണം
തക്കാളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ A തലമുടിയുടെ ശക്തി വർധിപ്പിക്കുകയും വീഴ്ച കുറയ്ക്കുകയും ചെയ്യുന്നു. - എല്ലുകളുടെ ആരോഗ്യം
വിറ്റാമിൻ Kയും കാൽസ്യവും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ തക്കാളി എല്ലുകളുടെ ശക്തി കൂട്ടുന്നു. - പ്രതിരോധശേഷി കൂട്ടുന്നു
തക്കാളി ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ഊർജ്ജം നിലനിർത്തുകയും ചെയ്യുന്നു.
തക്കാളിക്ക് നിരവധി ഗുണങ്ങളുണ്ടെങ്കിലും, കിഡ്നി സംബന്ധമായ അസുഖങ്ങളോ മൂത്രക്കല്ല് പ്രശ്നങ്ങളോ ഉള്ളവർ ഡോക്ടറുടെ നിർദേശം തേടിയ ശേഷമേ തക്കാളി കഴിക്കാവൂ.
