മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ (KGMSCTA)യുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഭരണ ചുമതല വഹിക്കുന്ന ഡോക്ടർമാരെ ഒഴിവാക്കി. ഡിഎംഇ, പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവർ ഉൾപ്പെടുന്ന ഈ വിഭാഗത്തെ സർക്കാർ പ്രതിനിധികളായതിനാൽ സംഘടനയുടെ ആഭ്യന്തര കാര്യങ്ങളിൽ പങ്കില്ലെന്ന നിലപാടിലാണ് കെജിഎംസിടിഎ.KGMCTA removes administrative officials from WhatsApp group
ഇതിനിടെ, ഗ്രൂപ്പിൽ ഡോ. ഹാരിസ് വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു. മെഡിക്കൽ കോളേജ് അധികൃതരുടെ വാർത്താസമ്മേളനം തന്റെ നേരെ ലക്ഷ്യമിട്ടതാണെന്ന ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. സാധാരണക്കാർക്കായാണ് താൻ സംസാരിച്ചതെന്നും, അതിന് കേരളം മുഴുവൻ പിന്തുണ നൽകിയെന്നും ഹാരിസ് വ്യക്തമാക്കി. എന്നാൽ, ചില ഡോക്ടർമാർ തങ്ങളുടെ പ്രതിജ്ഞയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാരോപണവും അദ്ദേഹം ഉന്നയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ കാണാതായ വിഷയത്തിൽ ഉടൻ തീർപ്പാകുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഡോ. ഹാരിസിനെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പിന് തീരുമാനം ഇല്ല. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിൽ അദ്ദേഹത്തിനെതിരെ ആരോപണമൊന്നും ഇല്ലെന്നും, കാണാതായ ഉപകരണം കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണം തുടരേണ്ടതില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
