തിരുവനന്തപുരം: വർക്കലയിൽ സീനിയർ ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ജസീൻ അറസ്റ്റിൽ. മദ്യലഹരിയിൽ ഓഫീസിലെത്തി സഹപ്രവർത്തകനെ ആക്രമിച്ച സംഭവത്തിലാണ് നടപടി.Excise officer arrested for assaulting senior official in Varkala
ഞായറാഴ്ച രാത്രി വർക്കല എക്സൈസ് ഓഫീസിൽ ഉദ്യോഗസ്ഥർക്കിടയിൽ സംഘർഷം ഉണ്ടായെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനെക്കുറിച്ച് സീനിയർ ഓഫീസർ സൂര്യനാരായണൻ ചോദ്യം ചെയ്തപ്പോൾ പ്രകോപിതനായ ജസീൻ, അദ്ദേഹത്തിന്റെ ക്യാബിനിൽ കയറി അസഭ്യം വിളിക്കുകയും മർദിക്കുകയുമായിരുന്നു. കൂടാതെ, വൈദ്യപരിശോധനക്ക് വിധേയനാകാനും ഇയാൾ വിസമ്മതിച്ചു.
