
കൊച്ചി: 14 കാരനായ ബാലന്റെ കഴുത്തിൽ കത്തി വെച്ച് ബലമായി മദ്യം കുടിപ്പിച്ച സംഭവത്തിൽ, പ്രതിയായി അമ്മൂമ്മയുടെ ആൺ സുഹൃത്താണെന്ന് കണ്ടെത്തി. മദ്യത്തിനൊപ്പം കഞ്ചാവ് വലിപ്പിച്ചതായും, അത് ചെയ്യാൻ ഭീഷണിപ്പെടുത്തിയതായും ബാലൻ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി. മദ്യം കുടിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ക്രൂരമായി മർദിക്കുകയും, രഹസ്യമായി കഞ്ചാവ് വാങ്ങാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് ബാലന്റെ ആരോപണം. സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ പ്രബിൻ അലക്സാണ്ടറിനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.Incident of forcing a 14-year-old to drink alcohol: Accused is grandmother’s male friend