
ദുബായ്: ഒക്ടോബർ 1 മുതൽ എമിറേറ്റ്സ് എയർലൈൻസ് വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗം നിയന്ത്രിക്കും. യാത്രക്കാർക്ക് യാത്രയ്ക്കിടെ പവർ ബാങ്ക് ഉപയോഗിച്ച് ഉപകരണങ്ങൾ ചാർജ് ചെയ്യാനും, പവർ ബാങ്ക് തന്നെ ചാർജ് ചെയ്യാനും ഇനി സാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. ലിഥിയം-അയൺ ബാറ്ററികളിൽ നിന്നുള്ള തീപിടിത്ത സാധ്യതകളാണ് ഈ തീരുമാനത്തിന് പിന്നിൽ. വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകൾ വഴി പവർ ബാങ്ക് ചാർജ് ചെയ്യുന്നതിനും വിലക്കുണ്ടാകും. എന്നാൽ, ചില നിബന്ധനകൾ പാലിച്ച് യാത്രക്കാർക്ക് ഒരു പവർ ബാങ്ക് കൈവശം വെക്കാൻ അനുവാദമുണ്ടാകും. സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വിമാനക്കമ്പനികളുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ പുതിയ നിയന്ത്രണം.Emirates Airlines: Restrictions on the use of power banks on flights
പുതിയ നിബന്ധനകള്‍
~എമിറേറ്റ്സ് യാത്രക്കാർക്ക് 100Wh-ൽ താഴെ ശേഷിയുള്ള ഒരു പവർ ബാങ്ക് കൈവശം വെക്കാം.
~വിമാനത്തിനുള്ളിൽ വ്യക്തിഗത ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല.
~വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകൾ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യുന്നത് അനുവദനീയമല്ല.
~യാത്രയിൽ കൊണ്ടുപോകുന്ന എല്ലാ പവർ ബാങ്കുകൾക്കും അതിന്റെ ശേഷി വ്യക്തമാക്കുന്ന വിവരങ്ങൾ ഉണ്ടായിരിക്കണം.
~പവർ ബാങ്കുകൾ വിമാനത്തിലെ ഓവർഹെഡ് സ്റ്റോവേജ് ബിന്നിൽ വെക്കാൻ പാടില്ല. പകരം, സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിനടിയിലെ ബാഗിലോ വെക്കണം.
~ചെക്ക്-ഇൻ ലഗേജിൽ പവർ ബാങ്കുകൾ അനുവദനീയമല്ല (നിലവിലുള്ള നിയമം).