
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച അഭിഭാഷകൻ അറസ്റ്റിൽ. കൊല്ലം കുണ്ടറ സ്വദേശിയും മുൻകാല സിനിമ സംവിധായകനുമായ 46 കാരനായ സംഗീത് ലൂയിസാണ് പിടിയിലായത്. ഇയാൾ ഇപ്പോൾ തൃശൂർ അയ്യന്തോളിലാണ് താമസിച്ചുവരുന്നത്.Lawyer arrested for threatening Balachandra Menon
ബാലചന്ദ്ര മേനോനിൽ നിന്ന് പണം ആവശ്യപ്പെട്ടത് മാത്രമല്ല, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും പ്രചരിപ്പിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ സൈബർ പൊലീസ് ദിവസങ്ങളായി രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ കൊച്ചി സിറ്റി സൈബർ പൊലീസ് അയ്യന്തോളിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു.
ഈ കേസിലെ ഒന്നാം പ്രതിയായ നടി മിനു മുനീറിനെ സൈബർ ക്രൈം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2023 സെപ്റ്റംബറിലാണ് കേസിന് കാരണമായ സംഭവം നടന്നത്. അതേ വർഷം കുണ്ടറ പൊലീസ് കാപ്പ പ്രകാരം ഇയാളെ ‘റൗഡി’ പട്ടികയിൽ ഉൾപ്പെടുത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു.