
തിരുവനന്തപുരം: എഎംഎംഎ തെരഞ്ഞെടുപ്പിലെ മെമ്മറി കാർഡ് വിവാദത്തെ തുടർന്ന് നേരിടുന്ന സൈബർ ആക്രമണങ്ങൾക്ക് നിയമനടപടി ആരംഭിച്ചതായി കുക്കു പരമേശ്വരൻ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് അദ്ദേഹം പരാതി സമർപ്പിച്ചു. മെമ്മറി കാർഡ് ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.AMMA elections: Kukku Parameswaran files complaint over memory card controversy
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിക്കപ്പെടുകയാണെന്നും കുക്കു പരമേശ്വരൻ പറഞ്ഞു. യൂട്യൂബ് ചാനലുകളിലൂടെ ഭീഷണിയും ഉണ്ടാകുന്നതായി പരാതിയിൽ വ്യക്തമാക്കുന്നു. എഎംഎംഎ തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയാണ് കുക്കു പരമേശ്വരൻ.