
ഓഗസ്റ്റ് 15 മുതൽ പുതിയ വാർഷിക ഫാസ്റ്റ് ടാഗ് അനാച്ഛാദനം ചെയ്യാനൊരുങ്ങി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. കൂടാതെ പുതിയ മാറ്റം ഉപഭോക്താക്കൾക്ക് നിർബന്ധമല്ലെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നാഷണൽ ഹൈവേ അസോസിയേഷൻ ഓഫ് ഇന്ത്യ (NHAI) വെബ്സൈറ്റ് വഴിയോ രാജ്മാർഗ്യാത്ര മൊബൈൽ ആപ്പ് വഴിയോ വാർഷിക പാസിന് അപേക്ഷ സമർപ്പിക്കാം. വാർഷിക പാസ് യാത്രക്കാർക്ക് കാറുകൾ, ജീപ്പ്, വാൻ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾക്ക് നിയുക്ത നാഷണൽ ഹൈവേ (എൻഎച്ച്), നാഷണൽ എക്സ്പ്രസ്വേ (എൻഇ) ടോൾ പ്ലാസകളിൽ സൗജന്യമായി കടന്നുപോകാൻ അനുവദിക്കും.Annual FASTag from August 15
അതേസമയം വാർഷിക പാസിന്റെ സാധുത അവസാനിച്ച് കഴിഞ്ഞാൽ അത് യാന്ത്രികമായി ഒരു സാധാരണ ഫാസ്റ്റ് ടാഗായി പ്രവർത്തിക്കാൻ തുടങ്ങും. കൂടാതെ പാസ് കൈമാറ്റം ചെയ്യാൻ കഴിയില്ല, അത് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. വാർഷിക പാസ് ലഭിക്കാനുള്ള യോഗ്യത വാഹൻ ഡാറ്റാബേസ് വഴി പരിശോധിക്കാൻ കഴിയും.