
ആലപ്പുഴ: ആലപ്പുഴയുടെ ഹരിപ്പാട് നിയോജകമണ്ഡലത്തിലെ പേരിക്കാട് എം.എസ്.സി എൽ.പി. സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയോട് ജാതി അപമാനകരമായ പരാമർശം നടത്തിയെന്നാരോപണത്തിൽ പ്രധാനാധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. സ്കൂളിലെ പ്രധാനാധ്യാപിക ഗ്രേസിക്കുട്ടിക്കെതിരെയാണ് കുട്ടിയുടെ മാതാവ് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലും സംസ്ഥാന ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിരിക്കുന്നത്.Caste abuse at MSE school: Case filed against headmistress
ജൂൺ 18-നാണ് വിദ്യാർത്ഥി സ്കൂളിൽ നിന്ന് തിരിച്ചെത്തിയത്. കുട്ടിയുടെ കൈയിൽ പാടുകൾ കാണപ്പെട്ടതിനെ തുടർന്ന് അമ്മ ചോദ്യം ചെയ്തപ്പോഴാണ് ദേഹോപദ്രവം സംബന്ധിച്ച വിവരം പുറത്തായത്.പ്രധാനാധ്യാപിക ഗ്രേസിക്കുട്ടിയാണ് കുട്ടിയെ കവിളിൽ കുത്തുകയും കൈയിൽ അടിക്കുകയും ചെയ്തതെന്ന് വിദ്യാർത്ഥി ആരോപിക്കുന്നു.”നീയൊക്കെ പുലയന്മാരല്ലേ”, “നിനക്ക് പഠിച്ചിട്ട് കാര്യമില്ല”, “നീ കറുപ്പ് ഉള്ളവനാണ്, കരിങ്കുരങ്ങിനെപ്പോലെയാണ്” തുടങ്ങിയ ജാതിയാധിഷ്ഠിത ബ്ദങ്ങളാണ് അധ്യാപിക ഉപയോഗിച്ചതെന്ന് മാതാവ് പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മൂത്രമൊഴിക്കാൻ പോലും കുട്ടിയെ ഒരു ദിവസം മുഴുവൻ വിട്ടില്ലെന്ന് അമ്മ ആരോപിക്കുന്നു. അടുത്ത ദിവസം അമ്മ സ്കൂളിൽ എത്തിയപ്പോൾ, അധ്യാപിക മറ്റുള്ളവരുടെ സാന്നിധ്യത്തിൽ തന്നെ ജാതിഅപമാനം ആവർത്തിച്ചുവെന്നും, “നീയൊക്കെ എവിടെയെങ്കിലും പരാതി കൊടുത്തോളൂ, എനിക്ക് ഒന്നും സംഭവിക്കില്ല” എന്ന് വെളിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. തന്റെ മകനേയും സഹോദരന്റെ മകനേയും സ്ഥിരമായി “വേടൻ” എന്ന് വിളിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.