
മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയായി അറിയപ്പെടുന്ന വിബ്രിയോ വള്‍നിഫിക്കസ് അണുബാധ മൂലം മുംബൈയിലെ മത്സ്യത്തൊഴിലാളിക്ക് ഇടത് കാൽപ്പാദത്തിന്റെ ഒരു ഭാഗം നഷ്ടമായി. 20 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാൾക്ക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് നൽകി. ജൂൺ 26-ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ഇടത് കാൽത്തിൽ ഗുരുതരമായ മുറിവ് കണ്ടെത്തിയത്. ഇടത് കാലിൽ ആയിരുന്നു ഗുരുതരമായ മുറിവുണ്ടായിരുന്നത്. അണുബാധ ശരീരം മുഴുവൻ പടരുകയാണെന്നും രക്തസമ്മർദ്ദം കുറവാണെന്നും മനസ്സിലാക്കിയതായും ഡോക്ടർ പറഞ്ഞു.Flesh-eating bacteria: Fisherman loses leg
വാർളി തീരത്ത് പതിവ് മത്സ്യബന്ധനത്തിനിടെ കാൽപ്പാദത്തിലേറ്റ നിസ്സാരമായ പരിക്കിനെ തുടർന്നാണ് അണുബാധ ഉണ്ടായത്. ആദ്യം നിസ്സാരമായി തോന്നിയ പരിക്ക്, പിന്നീട് ഗൗരവമായി മാറുകയും പരിശോധിച്ച ഡോക്ടർമാർ രോഗം തിരിച്ചറിയുകയും ചെയ്തു. പരിശോധനകൾക്കുശേഷം അടിയന്തരമായി ചികിത്സ ആരംഭിച്ചു. 48 മണിക്കൂറിനുള്ളിൽ ശരീരത്തിലുടനീളം വ്യാപിക്കുന്ന ശക്തിയുള്ള ഈ ബാക്ടീരിയയെ കൃത്യസമയത്ത് തിരിച്ചറിഞ്ഞെങ്കിലും, അപ്പോഴേക്കും അത് രക്തത്തിലേക്കും ശ്വാസകോശത്തിലേക്കും പടർന്നിരുന്നു. ഇയാൾക്ക് ഏഴ് ദിവസത്തേക്ക് വെന്റിലേറ്ററിൽ കഴിയേണ്ടിവന്നു.
ചൂടുള്ള കടല്‍വെള്ളത്തിൽ കൂടുതലായി കാണപ്പെടുന്ന വിബ്രിയോ വള്‍നിഫിക്കസ്, മാരകമായ അണുബാധയ്ക്ക് കാരണമാകുന്ന
ബാക്ടീരിയയാണ്.തീരപ്രദേശത്ത് കാണുന്ന ബാക്ടീരിയയാണ് ഇത്. വേവിക്കാത്ത കക്കയിറച്ചി കഴിക്കുന്നതിലൂടെയോ കടല്‍വെള്ളം മുറിവില്‍ പ്രവേശിക്കുന്നതിലൂടെയോ അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കും. കോളറയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുടെ കുടുംബത്തിലേയ്ക്കാണ് ഇത് പെടുന്നത്.
ഇന്ത്യയിലും മുമ്പ് ഇത്തരം അണുബാധകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമ്പർക്കത്തിന് ശേഷം 24 മണിക്കൂറിനുള്ളിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാകാം.
വിശദമായ ലക്ഷണങ്ങൾ:
- പനി, തണുപ്പ്
- ചർമ്മം ചുവപ്പാവുക
- വേദനയോടെ ദ്രാവകമുള്ള കുമിളകൾ
- ഓക്കാനം, ഛർദ്ദി, അതിസാരം
- തലകറക്കം, ബോധക്ഷയം
- രക്തസമ്മർദ്ദം കുറഞ്ഞു പോകൽ
- ആശയക്കുഴപ്പം, മനോഭാവ മാറ്റങ്ങൾ
- ഹൃദയമിടിപ്പ് ഉയരുക
അപൂർവമായെങ്കിലും അപകടകരമായ ഈ അണുബാധ, യുഎസിൽ മാത്രം വർഷത്തിൽ ശരാശരി 100 മുതൽ 200 വരെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ശരിയായ അവബോധം, മുൻകരുതലുകൾ, വേഗത്തിൽ ചികിത്സ തുടങ്ങിയവ മാത്രമാണ് ഇത്തരം ജീവഘാതക രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ.