
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന് (81) അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) സ്ഥാപകനും സംസ്ഥാന രൂപീകരണത്തിനായി അഗ്രഗണ്യമായി പ്രവര്‍ത്തിച്ച നേതാവുമാണ് അദ്ദേഹം. നിലവിലെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പിതാവാണ് ഷിബു സോറന്. പിതാവിന്റെ മരണം ഹേമന്ത് സോറന് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.Former Jharkhand Chief Minister Shibu Soren passes away