
യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ സഹോദരൻ പി.കെ. ബുജൈർ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ലഹരിക്കേസിൽ നേരത്തെ പിടിയിലായ ചൂലാംവയൽ സ്വദേശി റിയാസുമായി ബുജൈർ പലതവണ ഇടപെട്ടതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടും ഉണ്ട്.Bujair arrested in drug case
മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച വിവരങ്ങൾ വൈദ്യപരിശോധനയ്ക്കിടെ ബുജൈർ പൊലീസിനോട് തുറന്നു പറഞ്ഞിരുന്നു. രാസലഹരിയായ മെത്താംഫെറ്റാമിൻ ഉപയോഗിച്ചിരുന്നുവെന്നും, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഇയാൾ കാഴ്ചവെച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ തുടരുന്നുണ്ട്. നിലവിൽ പൊലീസ് ഓഫീസർമാരെ ആക്രമിച്ച കേസിൽ ബുജൈർ 14 ദിവസത്തെ റിമാൻഡിലാണ്.