
ധർമസ്ഥല: വലിയ വിവാദം സൃഷ്ടിച്ചുകൊണ്ട് ധർമസ്ഥലയിൽ പൊലീസിന്റെ ഗുരുതര വീഴ്ച പുറത്തുവന്നു. ധർമസ്ഥല മേഖലയിൽ 2000 മുതൽ 2015 വരെ നടന്ന അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പൊലീസ് നശിപ്പിച്ചതായാണ് പുറത്തുവന്ന പുതിയ വെളിപ്പെടുത്തൽ.Police document destroyed in Dharmasthala, reveals
സമൂഹ്യപ്രവർത്തകൻ ജയന്ത് നൽകിയ ആർടിഐ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തായത്. 2024 സെപ്റ്റംബറിലാണ് അദ്ദേഹം വിവരാവകാശ അപേക്ഷ നൽകിയത്. അതിന്റെ മറുപടിയായി 2023 നവംബർ 23-ന് അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നിയമപരമായി കാലഹരണപ്പെട്ടതിനാൽ നശിപ്പിച്ചതായി പൊലിസ് അറിയിച്ചു.
ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച ആർടിഐ മറുപടിയിലാണ് രേഖകളുടെ നശീകരണ വിവരം വ്യക്തമാക്കുന്നത്. ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റി അംഗമായ ജയന്ത്, 2002 മുതൽ 2012 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ എണ്ണം, എഫ്ഐആർ നമ്പറുകൾ, മരണ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. മറുപടിയായി ലഭിച്ചത് രേഖകൾ തികച്ചും നശിച്ചുവെന്നാണ്.
ജയന്ത് ആവശ്യപ്പെട്ട കണക്കുകൾ പ്രകാരം, 10 വർഷത്തിനിടെ ധർമസ്ഥലയിൽ രജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണങ്ങളുടെ എണ്ണം 485 ആണ്. കേസ് തെളിയിക്കാൻ നിർണായകമായിരുന്ന ഈ രേഖകൾ ഇല്ലാതാക്കിയതിനെതിരെ സാമൂഹിക രംഗത്ത് കനത്ത വിമർശനമാണ് ഉയരുന്നത്.