
തൃപ്പൂണിത്തുറ: തമിഴ്നാട്ടിലെ ചിദംബരം അമ്മപ്പെട്ടെ ബൈപ്പാസ് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ തൃപ്പൂണിത്തുറ സ്വദേശിനിയായ യുവ കലാകാരി മരണപ്പെട്ടു. എരൂർ കുന്നറ വീട്ടിൽ കെ. എ. അജേഷിന്റെയും ഷീജയുടെയും മകളായ ഗൗരി നന്ദ (20)യാണ് മരിച്ചത്. ഇവന്റ് ഗ്രൂപ്പിനൊപ്പം തമിഴ്നാട്ടിൽ കലാപരിപാടിക്ക് പോകവെ ഇവർ സഞ്ചരിച്ചിരുന്ന കാർ ചിദംബരം അമ്മപ്പെട്ടെബൈപ്പാസ് ഭാഗത്ത് മറിയുകയായിരുന്നു.Young artist from Tripunithura dies in a car accident in Chidambaram
ചിദംബരത്തെ ഒരു പരിപാടി കഴിഞ്ഞ് അടുത്ത വേദിയിലേക്ക് പോവുമ്പോഴാണ് അപകടം നടന്നത്. അവർ സഞ്ചരിച്ച കാറാണ് അമിതവേഗത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഘത്തിലെ എട്ടുപേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ കടലൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരിൽ എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശ്ശൂർ സ്വദേശി വൈശാൽ (27), സുകില (20), അനാമിക (20) എന്നിവരുണ്ട്. സ്റ്റേജ് പരിപാടികളിൽ സജീവമായ ഗൗരി, ആലപ്പുഴ പതി ഫോക് ബാൻഡിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്.