തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ മൂന്ന് മുതൽ പത്ത് ജില്ലകളിലേക്കും ഓറഞ്ച് അലർട്ടുകൾ (തീവ്രമഴ മുന്നറിയിപ്പ്) വ്യാപിക്കാനുള്ള സാധ്യതയുണ്ട്.Heavy rain likely again in Kerala
ഇന്ന് മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വലിയ മഴയുടെ സാധ്യത കുറവാണ്. ഇവിടങ്ങളിൽ ചില ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം ശക്തമായ മഴ കാണാനിടയുണ്ട്.
നാളെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമായിരിക്കും.
