
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം വീണ്ടും തമിഴ്നാട്ടിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 26ന് മോദി തമിഴ്നാട്ടിൽ എത്തിച്ചേരും എന്നാണ് പ്രാഥമിക വിവരം. ഈ സന്ദർശനത്തിന്റെ ഭാഗമായി കടലൂർ, തിരുവണ്ണാമലൈ എന്നീ ജില്ലകളിലായിരിക്കും പ്രധാനമന്ത്രിയുടെ വിവിധ പരിപാടികൾ ഉണ്ടാകുക.Prime Minister Narendra Modi set to visit Tamil Nadu
ശൈവ ദേവാലയങ്ങളിൽ ദർശനം തുടരാൻ മോദി തീരുമാനിച്ചതായും സൂചനയുണ്ട്. ചിദംബരത്തെ പ്രശസ്തമായ നടരാജ ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്താനിടയുണ്ടാവുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
ജൂലൈ 26, 27 തീയതികളിലായിരുന്നു പ്രധാനമന്ത്രി അവസാനമായി തമിഴ്നാട്ടിൽ എത്തിയത്. തൂത്തുക്കുടി, തിരുച്ചിറപ്പള്ളി, അരിയല്ലൂർ ജില്ലകളിലായി വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നു. ചോള സാമ്രാജ്യത്തിലെ മഹാ ഭരണാധികാരി രാജേന്ദ്ര ചോളൻ ഒന്നാമന്റെ ജയന്തിയുടെ ഭാഗമായി നടന്ന ആടി തിരുവാതിര ഉത്സവത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. ആ സന്ദർശനത്തിൽ 4,900 കോടി രൂപയുടെ വികസന പദ്ധതികളാണ് രാജ്യത്തിന് സമർപ്പിച്ചത്.