ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നതുവരെ അവരുടെ പക്ഷത്ത് ഉറച്ചുനിൽക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഇതിനായി കേരളത്തിൽ നിന്നുള്ള ബിജെപി സംഘം ഇതിനകം ഛത്തീസ്ഗഡിലെത്തിയതായും ആവശ്യമായാൽ താനും നേരിട്ട് അവിടെ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.Will stand by nuns until they get justice: Rajeev Chandrasekhar
കന്യാസ്ത്രീകൾക്കെതിരായ ആരോപണങ്ങൾ തെറ്റായ വിവരങ്ങളിൽ നിന്നുള്ളതും വളച്ചൊടിക്കപ്പെട്ടതുമാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. മതപരിവർത്തനം അല്ലെങ്കിൽ മനുഷ്യക്കടത്ത് നടത്തിയെന്ന ആരോപണങ്ങൾ അസ്ഥിരമാണെന്നും, സത്യാവസ്ഥ തെറ്റായാണു അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഇതിനെ രാഷ്ട്രീയമായി മുതലെടുക്കുകയാണ് എന്നതും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
മതപരിവർത്തന വിരുദ്ധ നിയമം ഛത്തീസ്ഗഡിൽ കൊണ്ടുവന്നത് കോൺഗ്രസാണ് എന്നും അദ്ദേഹം ഓർമിപ്പിച്ചു. ഏതു സമുദായമായാലും മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി മാത്രമേ ഇറങ്ങുന്നുള്ളൂ”.മറ്റ് പാർട്ടികൾ രാഷ്ട്രീയ ലാഭം കണക്കാക്കുകയാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികളുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി നേതാവ് അനൂപ് ആന്റണി നേരത്തെ ഛത്തീസ്ഗഡിൽ ചർച്ചകൾ നടത്തിയിരുന്നെന്നും, സംഭവത്തിൽ ആദ്യം മനുഷ്യക്കടത്താണ് ചുമത്തിയതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. താൻ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായി മൂന്ന് തവണ സംസാരിച്ചിട്ടുണ്ടെന്നും, ഭാവിയിൽ ഛത്തീസ്ഗഡ് സർക്കാരിന്റെ സഹകരണം ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് അറിയിച്ചു.
