ഇന്ത്യയിലെ മുൻനിര ഐടി കമ്പനികളിൽ ഒന്നായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 12,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ തൊഴിലാളി ശക്തിയുടെ രണ്ട് ശതമാനം വരെ കുറയ്ക്കാനാണ് കമ്പനി ആലോചിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിനുള്ളിലായി ഈ പിരിച്ചുവിടലുകൾ നടപ്പിലാകുമെന്നാണ് സാധ്യത.TCS to lay off 12,000 employees
വളരുന്ന സാങ്കേതികമാറ്റങ്ങളോടും വിപുലീകരിക്കേണ്ട പ്രവർത്തനങ്ങളോടും പൊരുത്തപ്പെടുന്നതിന് തൊഴിലാളി ഘടന പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഭാവിയിലെ ആവശ്യങ്ങൾക്കനുസൃതമായ ഒരു സ്ഥാപനം എന്ന നിലയിൽ തങ്ങളെ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ദീർഘകാല തന്ത്രപരമായ നീക്കമാണിതെന്ന് കമ്പനി വ്യക്തമാക്കി.
അഭ്യന്തര മാനവ വിഭവശേഷി നയങ്ങളിൽ മാറ്റം വരുത്തിയതിന്റെ പിന്നാലെയാണ് ഈ നടപടി സംബന്ധിച്ച സൂചനകൾ പുറത്തുവന്നത്.
