കോഴിക്കോട്: ഭർതൃഗൃഹത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശിനി ഷിംന (31) ആണ് മരിച്ചത്. ഇന്നലെ രാത്രി,കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്. മൃതശരീരം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.Young woman hangs herself to death in in-laws’ house
