
നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നിര്‍മാതാവ് സാന്ദ്രാ തോമസ്. സാന്ദ്രാ തോമസ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പർദ്ദ ധരിച്ച് എത്തുന്നുവെന്ന് സാന്ദ്രാ വ്യക്തമാക്കി. “തുറിച്ചുനോട്ടങ്ങള്‍ ഒഴിവാക്കാനാണ് ഈ തീരുമാനം. പർദ്ദ ധരിച്ചത് എന്റെ പ്രതിഷേധത്തിന്റെ ഭാഗമാണ്,” സാന്ദ്രാ പറഞ്ഞു.Sandra Thomas to contest in Producers Association
“ഞാൻ കൊടുത്ത കേസിൽ പ്രതികളായവരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. അതിനാല്‍ ഇവിടെ വരാന്‍ ഏറ്റവും യോജിച്ച വസ്ത്രമാണ് പർദ്ദ. നിര്‍മാതാക്കളുടെ സംഘടന പുരുഷാധിപത്യത്തിന്റെ കുത്തകയാക്കി മാറ്റിയിരിക്കുകയാണ്. ഈ സംവിധാനത്തില്‍ മാറ്റം വേണം, ആ മാറ്റം തനിക്ക് കൊണ്ടുവരാനാകും സാന്ദ്രാ വ്യക്തമാക്കി.
താന്‍ ഒരു പാനലിന്റെ ഭാഗമായി മത്സരിക്കും എന്നും, നിര്‍മാതാവ് ഷീലു എബ്രഹാമും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്നും സാന്ദ്രാ വ്യക്തമാക്കി. “ചോദ്യം ചോദിക്കുന്നവരെ പുറത്താക്കുന്ന നിലപാട് ഉള്ള സംഘടനയാണ് ഇപ്പോള്‍. ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന പവര്‍ ഗ്രൂപ്പിനോട് സാമ്യമുള്ളതാണ് നിലവിലുള്ള നേതൃത്വശൈലി,” അവര്‍ ആരോപിച്ചു.
“രണ്ട് സിനിമകള്‍ മാത്രം നിര്‍മിച്ച വ്യക്തിയാണെന്ന പേരില്‍ എന്റെ നാമനിര്‍ദ്ദേശം തള്ളാനുള്ള ശ്രമം നടക്കുന്നുണ്ട്. ഞാന്‍ നിര്‍മിച്ച നിരവധി സിനിമകളുടെ സെൻസര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്,” സാന്ദ്രാ തോമസ് വ്യക്തമാക്കി.