
കൊച്ചി : നവകേരള സദസുകളെ സിപിഎം നിയുക്ത പരിപാടിയാക്കി മാറ്റിയെന്ന് സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിൽ കടുത്ത വിമർശനം. ഈ പരിപാടികളിൽ സിപിഐക്കും മറ്റു ഘടകകക്ഷികൾക്കും പ്രാധാന്യം നൽകിയില്ലെന്നും രണ്ടാംകിട പരിഗണനയാണ് ലഭിച്ചതെന്നും പ്രതിനിധികൾ ആക്ഷേപിച്ചു. നവകേരള സദസുകൾ പരാജയമായിരുന്നുവെന്നുമാണ് വിമർശനം.CPI’s Home Department: Criticism at Ernakulam district conference
അഭ്യന്തരവകുപ്പിന്റെ നിലവാരം ശരാശരിക്കും താഴെയാണെന്നും, വന്യമൃഗങ്ങളുടെ ആക്രമണം തുടരുമ്പോൾ മന്ത്രി ചെയ്യുന്ന പ്രസ്താവനകൾ സർക്കാറിനെതിരായ ജനവികാരമുണ്ടാക്കുന്നു ഒരു പ്രതിനിധി ചൂണ്ടിക്കാട്ടി.
വനംവകുപ്പ് മികച്ച രീതിയിൽ ഭരിച്ചത് സിപിഐയാണെന്നും, എന്നാൽ മന്ത്രിമാരിൽ കെ. രാജനെ ഒഴികെയുള്ളവരുടെ പ്രകടനം തൃപ്തികരമല്ലന്നുമാണ് വിലയിരുത്തൽ.
തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച ദിവസം മന്ത്രി ചിഞ്ചുറാണി ‘സൂംബ’ ഡാൻസിൽ പങ്കെടുത്തതും അതിനുശേഷം നടത്തിയ പ്രസ്താവനയും ശക്തമായ വിമർശനത്തിന് ഇടയാക്കി.
സിപിഎം മന്ത്രിമാരുടെ സമീപനം ഘടകകക്ഷികളെ അവഗണിക്കുന്നതാണെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.കോതമംഗലത്ത് ചേർന്ന സമ്മേളനത്തിൽ എൻ. അരുണിനെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു.