കൊച്ചി: ഭർത്താവിന്റെ ലഹരി ഉപയോഗവും തുടർച്ചയായ ഉപദ്രവവും സഹിക്കാതെ സാമൂഹമാധ്യമങ്ങളിലൂടെ സഹായം തേടിയ അധ്യാപികയായ യുവതിയുടെ പരാതിയിൽ അടിയന്തിര നടപടി സ്വീകരിച്ച് പൊലീസ്. ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് റൂറല്‍ എസ്പി എം. ഹേമലത ഇടപെട്ടത്. തുടർന്ന് ബിനാനിപുരം പൊലീസിന് നടപടി സ്വീകരിക്കാന്‍ നിർദേശം നൽകിയതോടെ യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു.Police arrest woman for assaulting husband while intoxicated
കൊടുവഴങ്ങ സ്വദേശിയായ ഭർത്താവ് ശാരീരികമായും മാനസികമായും തന്നെ ഉപദ്രവിക്കുന്നുവെന്ന് യുവതി പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് റൂറല്‍ എസ്പിക്ക് ഇമെയിൽ വഴിയും പരാതി നൽകുകയും ചെയ്തു. ഭർത്താവിന്റെ ക്രൂരതയിലേക്ക് സഹിക്കാനാവാതെ യുവതി അമ്മയുടെയും സഹോദരിയുടെയും കൂടെയായാണ് താമസം മാറ്റിയത്. എങ്കിലും ഭർത്താവിന്റെ ഉപദ്രവം തുടർന്നതായും, അതിന്റെ ഭീഷണിയിൽ ആത്മഹത്യ ചിന്തയിലേക്കും താനെത്തിയിരുന്നുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ മുന്നോട്ടുവച്ച അഭ്യര്‍ത്ഥനയെ ഗൗരവമായി കൈക്കൊണ്ട് പൊലീസ് ഇടപെട്ടതാണ് അന്വേഷണം നടപടിയിലേക്ക് നയിച്ചത്.ബിനാനിപുരം ഇന്‍സ്പെക്ടര്‍ വി ആര് സുനില്‍ അന്വേഷണം നടത്തി യുവതിയുടെ ഭര്‍ത്താവ് മാമലകണ്ടം സ്വദേശി രാജേഷിനെ അറസ്റ്റുചെയ്തു. സെക്യൂരിറ്റി സേവനങ്ങള്‍ നല്‍കുന്നയാളാണ് രാജേഷ്. യുവതി ഗസ്റ്റ് ലക്ച്ചററാണ്.
