തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ അതിശക്ത മഴയുടെ പശ്ചാത്തലത്തിൽ നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. വിവിധ നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിലാണ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.Heavy rain in the state; Caution advised for those living along the river banks
പത്തനംതിട്ടയിലെ മണിമലയും അച്ചൻകോവിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച നദികൾ. തിരുവനന്തപുരത്തെ വാമനപുരം, കൊല്ലത്തെ പള്ളിക്കൽ, പത്തനംതിട്ടയിലെ പമ്പ, കാസർഗോഡിലെ മൊഗ്രാൽ, ഉപ്പള തുടങ്ങിയ നദികളിലേയ്ക്കാണ് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചത്.
നദികളിൽ ഇറങ്ങുകയോ നദി മുറിച്ചു കടക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദീതീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.
