
ആഗോള ടെക് ഭീമനായ ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ലോക വ്യാപകമായി തടസപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയായ സ്റ്റാർലിങ്ക് സേവനം, അന്താരാഷ്ട്ര തലത്തിൽ തന്നെ, പ്രധാനമായും അമേരിക്കയിലും യൂറോപ്പിലുമുള്ള ഉപയോക്താക്കളെ ഏറെ ബാധിച്ച രീതിയിലാണ് മുടങ്ങിയത്.Musk’s Starlink internet service is rolling out worldwide
ഈസ്റ്റേണ്‍ ടൈം ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സേവന തടസമുണ്ടായത്. ഇന്റേണല്‍ സോഫ്റ്റ്വെയറിന് സംഭവിച്ച വീഴ്ചയാണ് സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് ശൃംഖലയായ സ്റ്റാര്‍ലിങ്കിന്റെ സേവനം തടസപ്പെടാൻ കാരണമായത്. ആയിരക്കണക്കിന് ഉപയോക്താക്കളാണ് പ്രശ്നം അനുഭവപ്പെട്ടതായി ഡൗൺഡിറ്റക്റ്റർ പ്ലാറ്റ്ഫോമിലൂടെ പരാതി നൽകിയത്. റോയിറ്റേഴ്സ് റിപ്പോർട്ടിനുസരിച്ച്, 61,000-ത്തിലധികം പരാതികൾ ഡൗൺഡിറ്റക്റ്ററിൽ രേഖപ്പെടുത്തിയതായി പറയുന്നു.
ഏകദേശം രണ്ടര മണിക്കൂറിനുശേഷം സേവനം പുനസ്ഥാപിക്കപ്പെട്ടു. ലോകമെമ്പാടുമായി 140 രാജ്യങ്ങളിലായി ആകെ ആറു ദശലക്ഷം ഉപഭോക്താക്കളാണ് സ്റ്റാർലിങ്ക് ഉപയോഗിക്കുന്നത്. ഇതിന് വേണ്ടി ലോ എർത്ത് ഓർബിറ്റിൽ സ്റ്റാർലിങ്ക് നിലവിൽ വിന്യസിച്ചിരിക്കുന്ന ഉപഗ്രഹങ്ങളുടെ എണ്ണം 7,500-ല്‍ അധികമാണ്.