കാസർഗോഡ്:കാസർഗോഡിലെ പടന്നക്കാട് എൽ.പി.ജി ഗ്യാസ് ടാങ്കർ റോഡിൽ മറിഞ്ഞ സംഭവത്തിൽ, ടാങ്കർ ഉയർത്തുന്നതിനിടെ നേരിയ ഗ്യാസ് ചോർച്ച ഉണ്ടാകുകയും അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കുകയും ചെയ്തു. അപകട സാധ്യത കണക്കിലെടുത്ത് സമീപപ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു.LPG tanker overturns; gas leak, local residents evacuated
രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സുരക്ഷയുടെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധം താത്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്.
ദേശീയ പാതയിൽ രാവിലെ 9 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട്ട് നിന്ന് നീലേശ്വരത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിയക്കോട്ട – കല്ലൂരാവി വഴി കടത്തി വിടുന്നത്. നീലേശ്വരത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുന്ന വാഹനങ്ങൾ മടിക്കൈ – കല്യാണ – ആലയി വഴി ആണ് ചലിക്കുന്നത്. നിലവിൽ ചരക്ക് വാഹനങ്ങളുടെ ഗതാഗതം പൂർണമായി തടഞ്ഞിരിക്കുകയാണ്.
