ചെന്നൈ: നടനും മക്കൾ നീതി മയ്യം (എംഎൻഎം) സ്ഥാപകനും നേതാവുമായ കമൽ ഹാസൻ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. “തമിഴ്നാടിനായി പ്രവർത്തിക്കാനാണ് ഞാൻ എത്തിയിരിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാനാണ് ശ്രമം,” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. 69 വയസ്സുള്ള കമലിന്, രാഷ്ട്രീയ ജീവിതത്തിലെ വലിയ മുന്നേറ്റമാണെന്നതിൽ സംശയമില്ല.Kamal Haasan to take oath as Rajya Sabha member today
2017ൽ എംഎൻഎം രൂപീകരിച്ച കമൽ ഹാസൻ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏകദേശം നാല് ശതമാനം വോട്ടുകൾ നേടിയിരുന്നു. എന്നാൽ, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് സീറ്റിൽ ബിജെപിയുടെ വനതി ശ്രീനിവാസനോട് പരാജയപ്പെട്ടു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്ന് എംഎൻഎം പിന്മാറിയെങ്കിലും, കമൽ ഹാസൻ ഭരണമുന്നണി പാർട്ടിയായ ഡി.എം.കെക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചു. തുടർന്ന്, ഡിഎംകെയുടെ പിന്തുണയോടെയാണ് കമൽ ഹാസന് രാജ്യസഭ സീറ്റ് ലഭിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പിന്തുണയോടെ മത്സരിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും ഉണ്ടാകുന്നുണ്ട്.
സ്ത്രീശക്തീകരണത്തിനായുള്ള പ്രതിമാസ ധനസഹായ പദ്ധതിയെന്ന കമലിന്റെ ആവശ്യം ഡിഎംകെ അംഗീകരിക്കുകയും യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ലഭിക്കുന്ന ‘മഗളിർ ഉറിമൈ തൊഗൈ’ പദ്ധതി നടപ്പിലാക്കുകയും ചെയ്തിരുന്നു.
