
5 വർഷത്തെ ഇടവേളക്ക് ശേഷം ചൈനീസ് പൗരന്മാർക്ക് ഇന്ത്യ വിസ അനുവദിക്കുന്നത് വീണ്ടും പുനരാരംഭിക്കുന്നു. ഗാൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസ വിതരണം 2025 ജൂലൈ 24 മുതൽ ചൈനക്കാർക്ക് വീണ്ടും ലഭ്യമായി തുടങ്ങും.India resumes issuing visas to Chinese
ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് വെബ്സൈറ്റിലൂടെ ഓൺലൈനായി വിസ അപേക്ഷാഫോം പൂരിപ്പിക്കേണ്ടതുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിനായി പാസ്പോർട്ട്, പൂരിപ്പിച്ച അപേക്ഷാഫോം, ആവശ്യമായ അനുബന്ധ രേഖകൾ എന്നിവയും ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രത്തിൽ സമർപ്പിക്കണം.