കൊച്ചി: തൃക്കാക്കരയിലെ കെഎംഎം കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് ഛർദ്ദിയും വയറിളക്കവുമുള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 25 പെൺകുട്ടികളും 10 ആൺകുട്ടികളുമാണ് ഉൾപ്പെടുന്നത്.Water contamination in college hostel: 35 students undergoing treatment
ഹോസ്റ്റല്‍ ടാങ്കിലെ വെള്ളം മലിനമായിരിക്കാമെന്നാണു പ്രാഥമിക വിവരം. ആരോഗ്യ വകുപ്പ് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കാന്‍ അയച്ചിട്ടുണ്ട്. റിപോർട്ട് ലഭിച്ച ശേഷം മാത്രമേ രോഗബാധയ്ക്ക് പിന്നിലുള്ള യഥാർത്ഥ കാരണം വ്യക്തമാകൂ. നിലവിൽ വിദ്യാർത്ഥികളുടെ ആരോഗ്യനില തീവ്രമായതല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.
