കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ സമസ്ത ബദൽ നിർദേശങ്ങളുമായി രംഗത്ത്. വിദ്യാഭ്യാസ മന്ത്രിയുമായി നടത്താനിരിക്കുന്ന ചർച്ചയിൽ ഈ നിർദേശങ്ങൾ അവതരിപ്പിക്കും. സമയമാറ്റത്തെ പരിരക്ഷിച്ച് ദിവസത്തെ അധിക അരമണിക്കൂർ വൈകിട്ട് സമയത്തേക്ക് മാറ്റുക, പാദവാർഷികം, അർദ്ധവാർഷികം, മധ്യവേനലവധികൾ കുറച്ച് അധ്യയന സമയം വർദ്ധിപ്പിക്കുക, മറ്റ് സംസ്ഥാനങ്ങളിലെ മാതൃകകൾ പരിഗണിക്കുക തുടങ്ങിയ നിർദേശങ്ങളാണ് സമസ്ത ഉന്നയിക്കുന്നത്.Samastha comes up with alternative suggestions for changing school timings
ഇന്നലെ ചേർന്ന സമസ്ത ഏകോപന സമിതിയിലാണ് ഈ നിർദേശങ്ങൾ രൂപം കൊള്ളിച്ചത്. ചർച്ചയ്ക്കായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ജിഫ്രി മുത്തുക്കോയ തങ്ങളെ നേരിട്ട് വിളിച്ചാണ് ക്ഷണിച്ചത്. എന്നാൽ, തീരുമാനം മാറ്റാനാവില്ലെന്നും അതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായാണ് ചർച്ചയെന്നും മന്ത്രി വ്യക്തമാക്കി.
സമയം മാറ്റം ഏതുതരം പരിഷ്കാരത്തിലൂടെയും അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് സമസ്ത. രാജ്യത്തുടനീളമുള്ള 12 ലക്ഷംത്തോളം വിദ്യാർത്ഥികൾ സമസ്തയുടെ മദ്രസകളിൽ പഠിക്കുന്ന സാഹചര്യത്തിൽ, അവരുടെ വിദ്യാഭ്യാസത്തെ നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ ഉറച്ച നിലപാട് നിലനിര്‍ത്തുകയാണ് സംഘടന.
