തിരുവനന്തപുരം: കേരളത്തിൽ എൻസിപി നേതാക്കൾക്കെതിരെ ദേശീയ നേതൃത്വം കർശന നടപടി ആരംഭിച്ചു. എംഎൽഎമാരായ മന്ത്രി എ. കെ. ശശീന്ദ്രനും തോമസ് കെ. തോമസിനും എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ ദേശീയ വർക്കിംഗ് പ്രസിഡൻറ് പ്രഫുൽ പട്ടേൽ കത്തിലൂടെ ആവശ്യപ്പെട്ടു. എൻസിപിയുടെ ക്ലോക്ക് ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച സാഹചര്യത്തിലാണ് നടപടി.Praful Patel asks NCP MLAs to resign
ശരദ് പവാറിനൊപ്പം നിലകൊള്ളുന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് മറു വിഭാഗം ഈ നടപടി സ്വീകരിച്ചത്. തോമസ് കെ. തോമസ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണെന്നും, ആവർത്തിച്ച് വിളിച്ചിരുന്നും പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്നും, ഒരു മറ്റു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനവും ഏറ്റെടുത്തിട്ടുണ്ടെന്നുമാണ് കത്തിലെ ആരോപണങ്ങൾ.
രാജി ആവശ്യപ്പെട്ടിട്ടും മറുപടി ലഭിക്കാത്തതിനാൽ, പാർട്ടി അച്ചടക്ക കമ്മിറ്റി തോമസ് കെ. തോമസിനെ ആറ് വർഷത്തേക്ക് വിലക്കുകയും എംഎൽഎ സ്ഥാനം ഒരു ആഴ്ചയ്ക്കകം രാജിവച്ചില്ലെങ്കിൽ അയോഗ്യനാക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
