മാന്നാറ്: ഡിവൈഎസ്പിയുടെ യാത്രയയപ്പ് ചടങ്ങിനിടെ എസ്എച്ച്ഒമാർ തമ്മിൽ കയ്യാങ്കളിയുണ്ടായി. ജില്ലയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളുടെ ഇൻസ്പെക്ടർമാർ തമ്മിലായിരുന്നു പ്രശ്നം. മറ്റൊരു എസ്എച്ച്ഒയുടെ വാടകവീട്ടിൽ വച്ച് നടന്ന ചടങ്ങിനിടെയാണ് തർക്കം മൂർച്ഛിച്ച് വഴക്കിലേക്കും കയ്യാങ്കളിയിലേക്കുമാകുന്നത്.SHOs clash during DySP’s farewell
പത്താം തീയതിയായിരുന്നു സംഭവം നടന്നത്. പ്രമോഷൻ അടിസ്ഥാനത്തിൽ ട്രാൻസ്ഫർ ലഭിച്ച ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് യാത്രയയപ്പ് നൽകുന്ന ചടങ്ങിനിടെയാണ് ഈ വിവാദം. വിശദമായി ലഭിച്ച വിവരമനുസരിച്ച് മൂന്ന് മിനിറ്റോളം എസ്എച്ച്ഒമാർ തമ്മിൽ കയ്യാങ്കളി നടത്തിയെന്നാണ് ആരോപണം. സംഭവത്തിൽ ഇതുവരെ പൊലീസ് വകുപ്പിന്റെ ഭാഗത്ത് നിന്ന് നിയമനടപടികൾ സ്വീകരിച്ചിട്ടില്ല.
