മരങ്ങാട്ടുപിള്ളി: ആരാധനാലയത്തിൽ മോഷണ ശ്രമവും മതലഹളക്കുള്ള ഉദ്ദേശവുമുമായി കയറിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇലയ്ക്കാട് വരിക്കാൻതടം സ്വദേശിയായ ജോഷി (41) എന്നയാളെയാണ് പൊലീസ് പിടികൂടിയത്.Attempted theft at a place of worship in Marangattupilli; One arrested
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു ഇയാൾ മരങ്ങാട്ടുപിള്ളി പ്രദേശത്തുള്ള ആരാധനാലയത്തിൽ കയറിയത്. മോഷണ ശ്രമം പരാജയപ്പെട്ടതോടെ, വിശ്വാസികൾ പ്രാർത്ഥനയ്ക്കുപയോഗിക്കുന്ന വസ്തുക്കൾ ആരാധനാലയത്തിനുള്ളിൽ ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു. മതവിശ്വാസം വ്രണപ്പെടുത്തുന്നതിനും ഭക്തരിൽ പ്രകോപനം ഉണ്ടാക്കുന്നതിനുമായി ലഹളയ്ക്ക് ശ്രമിച്ചുവെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
